Sunday, January 5, 2014


പ്രിയപ്പെട്ട മീര

ഇന്ന് ഞാൻ മാതൃഭൂമി വായിക്കുമ്പോൾ കാണാനായി ഒരു ഹൈഡ് ലൈൻ
"രാഷ്ടീയം വികസനത്തിനെതിരാവരുത്"
ദൈവമേ, ഇത്  രാഷ്ടീയവൈരം തീർക്കാൻ ഇന്നലെ ഒരു ചെയർമാനെ പല നുണക്കഥകളും പല തരം മാധ്യമങ്ങളിലൂടെ എഴുതിപ്പിടിപ്പിച്ച് ഇല്ലാണ്ടാക്കിയ ആൾ തന്നെയെന്ന്  അറിഞ്ഞതിൽ അത്ഭുതപ്പെടുന്നില്ല. ഇതേ ആൾ തന്നെയാണു കവിതയെഴുതാൻ വന്ന ഒരു പെൺകുട്ടിയെ ഇല്ലാതാക്കാൻ എല്ലാ കുതന്ത്രവും ചെയ്തത്..

മുഖം മൂടിയണിഞ്ഞ് ഇതേ ആൾ കളിക്കും വികസന രാഷ്ടീയം കണ്ടില്ലെന്ന് നടിക്കും കാലത്തിനപ്പുറം ഇനിയൊരു കാലചക്രമുണരേണ്ടിയിരിക്കുന്നു.

എത്ര മനോഹരമായ പദം.. രാഷ്ടീയം വികസനത്തിനെതിരാവരുത്..
എതിർമൊഴി  പറയുന്നവരെയെല്ലാം രാഷ്ടീയ നിശബ്ദ കുതന്ത്രത്തിൽ ഇല്ലായ്മ ചെയ്യുന്നവരുടെ പ്രഖ്യാപനങ്ങൾ കേട്ട് കേട്ട് ഇപ്പോൾ  ഒരു കോമഡി ടൈം പരിപാടി പോലെയായിരിക്കുന്നു പ്രകടനപത്രികകൾ..

ഏതായാലും കുറെ അഴിമതിപ്പാടങ്ങൾ ഈ മനോഹര വികസന രാഷ്ടീയക്കാരൻ കുതന്ത്രത്താൽ വികസിപ്പിച്ചു. അതിൽ നിന്നും പണമുണ്ടാക്കുവാനുമായി.

പ്രകടനപത്രികയിലെ സ്നേഹസങ്കല്പങ്ങൾ രാഷ്ടീയഭംഗിയിൽ വികസിച്ചുകൊണ്ടേയിരിക്കുന്നു..

മീര, ഇതേപോലെയുള്ള കുതന്ത്രങ്ങൾ.. വികസനത്തിന്റെ ബാലപാഠങ്ങൾ, നമുക്ക് വേണ്ട ...
ഇതേ പോലെയുള്ള അറിവുകളും ഇതേപോലെയുള്ള അതിശയകരമായ ഇല്ലാതാക്കൽ വികസനവും നമുക്ക് വേണ്ട..

ഗായത്രി..

No comments:

Post a Comment